സുഹൃത്തിനും സഹോദരനുമൊപ്പം മദ്യപിച്ച ശേഷം കിടന്നുറങ്ങിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

0 second read
Comments Off on സുഹൃത്തിനും സഹോദരനുമൊപ്പം മദ്യപിച്ച ശേഷം കിടന്നുറങ്ങിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
0

അടൂര്‍: സുഹൃത്തിനും സഹോദരനുമൊപ്പം മദ്യപിച്ച ശേഷം കിടന്നുറങ്ങിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ് ദത്തനാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് അനീഷിന്റെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്.

അനീഷും ഇളയസഹോദരന്‍ മനോജ് ദത്തനും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച രാത്രി അനീഷും മനോജും ഇവരുടെ സുഹൃത്തുമൊത്ത് വീട്ടില്‍ വച്ച് മദ്യപിച്ചിരുന്നതായി അമ്മ പറയുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ ശാന്തമ്മ എഴുന്നേറ്റു വന്നപ്പോഴാണ് അകത്തെ മുറിയില്‍ നിലത്ത് അനക്കമില്ലാതെ കിടക്കുന്ന മകനെ കണ്ടത്. അനീഷ് ഹൃദ്രോഗിയാണെന്നും ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായ ആളാണെന്നും ബന്ധുക്കള്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അനീഷ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും ഏറെ നാളായി വേര്‍പിരിഞ്ഞാണ് താമസം.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…