കോഴഞ്ചേരി: മല്ലപ്പുഴശേരി പള്ളിയോട കരയോഗത്തിനെതിരെ പള്ളിയോട സേവാ സംഘം എടുത്ത അച്ചട നടപടി സേ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സെപ്റ്റംബറില്‍ നടന്ന ഉത്രട്ടാതി ജലോത്സവത്തില്‍ മല്ലപ്പുഴശേരി പള്ളിയോട കര ആചാര ചട്ട നിബന്ധനകള്‍ ലംഘിച്ചു എന്ന കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് പള്ളിയോട സേവാ സംഘം നടപടി സ്വീകരിച്ചത്.
മറ്റു കരകളുടെ പരാതികള്‍, റേസ് കമ്മിറ്റി റിപ്പോര്‍ട്ട്, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ മല്ലപ്പുഴശേരി കര 2022ലെ ഉത്രട്ടാതി ജലോത്സവത്തില്‍ കരകള്‍ക്ക് പുറത്തു നിന്നും തുഴച്ചില്‍ക്കാരെ കൊണ്ടുവന്ന് ആറന്മുള ശൈലിക്ക് വിരുദ്ധമായി പാടുകയും തുഴയുകയും ചെയ്തതിനാല്‍ ആണ് പള്ളിയോട സേവാ സംഘം പൊതുയോഗം നടപടികള്‍ സ്വീകരിച്ചത്.