പരുമല: വിശ്വാസ സഹസ്രങ്ങളുടെ പ്രാര്‍ഥനകള്‍ക്കൊപ്പം പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപ്പെരുന്നാളിനു മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൊടിയേറ്റ് നിര്‍വഹിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, എന്നിവര്‍ സഹകാര്‍മികരായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, മാത്യു ടി. തോമസ് എന്നിവര്‍ പങ്കെടുത്തു. പള്ളിയില്‍ പ്രാര്‍ഥനയ്ക്കു ശേഷം പടിഞ്ഞാറേ കുരിശടിയിലേക്കു വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങി. ആയിരങ്ങളാണു കൊടിയേറ്റില്‍ പങ്കെടുത്തത്.
വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, മലങ്കര സഭാ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, അസി. മാനേജര്‍മാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ്, പരുമല കൗണ്‍സില്‍ അംഗങ്ങളായ മത്തായി ടി വര്‍ഗീസ്, മാത്യു ഉമ്മന്‍, പി.എ.ജോസ്, മനോജ് പി. ജോര്‍ജ്ജ്,ഫാ.കുര്യന് തോമസ് കരിപ്പാല്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ നേതൃത്വം നല്കി..