വേണു വന്നത് കുഞ്ഞിനെ കാണാന്‍: അനുവദിക്കാതിരുന്നപ്പോള്‍ പ്രകോപനം: ശ്രീജ പ്രതിരോധിച്ചപ്പോള്‍ ഇരുവര്‍ക്കും പരുക്ക്: കുന്നന്താനത്തെ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

0 second read
Comments Off on വേണു വന്നത് കുഞ്ഞിനെ കാണാന്‍: അനുവദിക്കാതിരുന്നപ്പോള്‍ പ്രകോപനം: ശ്രീജ പ്രതിരോധിച്ചപ്പോള്‍ ഇരുവര്‍ക്കും പരുക്ക്: കുന്നന്താനത്തെ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
0

തിരുവല്ല: കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രീജയെ കൊല്ലാന്‍ വേണുക്കുട്ടന്‍ കരുതിക്കൊണ്ടു വന്ന സ്റ്റീല്‍ കത്തി പുതുപുത്തന്‍. മൂര്‍ച്ചയേറിയ ആയുധമാണ് ഇരുവരുടെയും പെട്ടെന്നുള്ള മരണത്തിന് കാരണമായത്.

കുന്നന്താനം മുക്കൂര്‍ വടശേരിയില്‍ വീട്ടില്‍ വേണുക്കുട്ടന്‍ (45) ആണ് ഇന്നലെ രാവിലെ ഭാര്യ ശ്രീജ ജി. മേനോനെ (38) നെ കുത്തിയ ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ് അവശനിലയിലായ ശ്രീജ ആശുപത്രിയില്‍ എത്തിയതിന്  ശേഷമാണ് മരിച്ചത്. ഈ സമയം കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ശ്രീജയുടെ വീട്ടില്‍ വീണു കിടന്ന വേണു രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ആദ്യം വന്ന ആംബുലന്‍സില്‍ ശ്രീജയെ കൊണ്ടു പോയതിന് ശേഷം തിരിച്ചെത്തിയാണ് വേണുവിനെ കൊണ്ടു പോയത്. ഇതിനോടകം ഇയാള്‍ മരിച്ചു പോയിരുന്നു.

പാലയ്ക്കാത്തകിടിയിലെ സ്മിതാ ഭവന്‍ എന്ന സ്വന്തം  വീട്ടിലാണ് ശ്രീജയും മകളും ഉണ്ടായിരുന്നത്. വേണുവാകട്ടെ ഇവരോട് പിണങ്ങി രണ്ടര മാസമായി മുക്കൂരിലെ സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇന്നലെ രാവിലെ സ്മിതയുടെ വീടിന്  അടുത്തുള്ള കടയില്‍ വന്ന് വേണു മകള്‍ക്ക് ബിസ്‌കറ്റ് വാങ്ങിയിരുന്നു. കൈവശം കരുതിയിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് ബിസ്‌കറ്റ് വയ്ക്കുമ്പോള്‍ പായ്ക്കറ്റിലുള്ള കത്തി കണ്ടുവെന്ന് കടക്കാന്‍ പൊലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് ശ്രീജയുടെ വീട്ടിലെത്തിയ ഇയാള്‍ കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ശ്രീജയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ട്്. കുഞ്ഞ്  കുളിക്കുകയാണെന്നും ഇപ്പോള്‍ കാണാന്‍ സാധിക്കില്ലെന്നും പറഞ്ഞതോടെ പ്രകോപിതനായ ഇയാള്‍ നേരെ അടുക്കളയിലേക്ക് പാഞ്ഞു ചെന്ന് കൈവശമിരുന്ന സ്റ്റീല്‍ കത്തി കൊണ്ട് പുറത്തു കുത്തുകയായിരുന്നു. ഞെട്ടിത്തിരിഞ്ഞ ശ്രീജ ആക്രമണം  ചെറുക്കുകയും ഇവര്‍ തമ്മില്‍ പിടിവലി ഉണ്ടാവുകയും ചെയ്തുവെന്ന്  പൊലീസ് അനുമാനിക്കുന്നു. രണ്ടു പേരുടെയും ഉള്ളംകൈയില്‍ ആഴത്തില്‍ മുറിവുണ്ട്. തുടര്‍ന്ന് കത്തി വലിച്ചെടുത്ത് മൂന്ന് കുത്താണ് ശ്രീജയെ കുത്തിയത്. കുത്തേറ്റ് മുറിവുകളോടെ ശ്രീജ വീടിന് മുന്നിലേക്ക് ഓടി അവിടേക്ക് വീണു. ഇതിനിടെ വേണും  സ്വയം കുത്തുകയായിരുന്നുവെന്നാണ്  ശ്രീജയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇയാള്‍ക്ക് കഴുത്തില്‍ എട്ടും വയറില്‍ മൂന്നും മുറിവുണ്ട്. ഗുരുതരാവസ്ഥയില്‍  കിടന്ന  ശ്രീജയെ ആംബുലന്‍സ്് എത്തി  മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വേണുവാകട്ടെ സംഭവ സ്ഥലത്ത് തന്നെ  ജീവന്‍ വെടിഞ്ഞു.

വിദേശത്ത് നിന്ന് വന്നതിന്  ശേഷം ആദ്യമൊക്കെ ശ്രീജയുടെ വീട്ടിലായിരുന്നു താമസം. വേറെ ജോലിക്കൊന്നും ഇയാള്‍ പോയിരുന്നില്ല. രണ്ടര മാസം മുന്‍പ് ഭാര്യയുമായി വഴക്കിട്ട് സ്വന്തം വീട്ടില്‍ തനിച്ചായി താമസം. പതിവായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും പറയുന്നു. കുട്ടിയെ കാണാന്‍ വന്ന വേണു പെട്ടെന്നുണ്ടായ പ്രകോപനം മൂലം  ശ്രീജയെ കൊന്നുവെന്നാണ് പൊലീസ് നിഗമനം. ശ്രീജയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. വേണുവിന്റേത് ഇന്ന് നടക്കും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…