പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ യുവതി ചാടി: കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ്

0 second read
Comments Off on പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ യുവതി ചാടി: കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ്
0

റാന്നി: ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതി പൊടുന്നനേ
പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ എടുത്തു ചാടി. ഒഴുക്കില്‍പ്പെട്ട് പോയ യുവതിക്കായി തെരച്ചില്‍ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അവസാനിപ്പിച്ചു.

വെച്ചൂച്ചിറ ചാത്തന്‍തറ ഡി.സി.എല്‍ പടി സ്വദേശിനി കരിങ്ങാമാവില്‍ ടെസി സോമനെ(ജെനി29) ആണ് വെള്ളച്ചാട്ടത്തില്‍ കാണാതായതെന്ന് അധികൃതര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടാണ് സംഭവം. അഗ്‌നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെച്ചൂച്ചിറ പൊലീസും റാന്നിയില്‍ നിന്നുള്ള അഗ്‌നിശമന സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴ കനത്തതോടെ വൈകിട്ട് തെരച്ചില്‍ അവസാനിപ്പിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…