പമ്പയാറ്റില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

0 second read
Comments Off on പമ്പയാറ്റില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു
0

ആറന്മുള: സ്‌റ്റേഷന്‍ പരിധിയില്‍ മാലക്കര പള്ളിയോട കടവിന് സമീപം പമ്പയാറ്റില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെടുത്തു. മുളക്കുഴ അരീക്കര ശ്രീസദനത്തില്‍ ശ്രീജിത്തി(53)ന്റെ മൃതദേഹമാണ് ബുധന്‍ രാവിലെ 10 ന് മാലക്കര അമ്പലക്കടവിന് സമീപം കണ്ടെത്തിയത്.

29 ന് വൈകിട്ട് മാലക്കര പള്ളിയോടക്കടവിന് സമീപം ഒരു സ്‌കൂട്ടറും ചെരുപ്പുകളും താക്കോലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. പോലീസ് വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വീട്ടില്‍ നിന്നും കാണാതായി എന്ന് മനസ്സിലായി. കേസ് രജിസ്റ്റര്‍ ചെയ്തു പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആളിനെ കണ്ടുകിട്ടി ഇല്ലായിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…