ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റമ്പി പോയ ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന പാക് ക്രിക്കറ്റ് ടീമിനെ ചൊല്ലി വാക്‌പോരാട്ടം. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്‌റഫിനെതിരേ മുന്‍ ക്യാപ്ടന്‍ ഷാഹിദ് അഫ്രീദി രംഗത്തു വന്നു.
സാക്കാ അഷ്റഫ് ഒരു റാൻഡം ക്ലബ്ബിന്റെയും ചെയര്‍മാനല്ല, അദ്ദേഹം പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനാണ്. ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാതെ താരങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും അഫ്രിദി പറഞ്ഞു. ഒരു ടിവി ഷോക്കിടെയായിരുന്നു അഫ്രിദിയുടെ പരാമര്‍ശം.
ചെയര്‍മാൻ സ്ഥാനത്തിരിക്കുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കണം. രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമകളെ വിളിച്ച് ടീമിന്റെ കാര്യം പറയുന്നത് തെറ്റാണ്. പാക് ടീമിന്റെ ഉന്നമനത്തിനായാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. താരങ്ങള്‍ നിങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്താൻ കാരണം അതിനുളള സാഹചര്യം ഉണ്ടാകുന്നത് കൊണ്ടാണ്. ലോകകപ്പില്‍ തോല്‍വിയും വിജയവും ഉണ്ടാകും. ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിങ്ങള്‍ അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. സ്വന്തം ചുമതലയിലിരുന്ന് ക്രിക്കറ്റ് താരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. -പാക് ടിവി ഷോയില്‍ അഫ്രീദി പറഞ്ഞു.
പിസിബി സിഒഒ സല്‍മാൻ നസീറുമായുള്ള ബാബറിന്റെ വാട്ട്സ്‌ആപ്പ് ചാറ്റുകള്‍ ഒരു പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയെന്നാരോപിച്ചാണ് ടീമിനെതിരെ വിമര്‍ശനവുമായി സക്കാ അഷ്റഷ് രംഗത്തെത്തിയത്. താരങ്ങള്‍ ബോര്‍ഡ് 5 മാസമായി ശമ്ബളം നല്‍കുന്നില്ലെന്നും ബാബറിന്റെ കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ സാക്ക മറുപടി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.