ഇലവുംതിട്ടയിലും പരിസരങ്ങളിലും ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം: ആറംഗ സംഘം അറസ്റ്റില്‍

0 second read
Comments Off on ഇലവുംതിട്ടയിലും പരിസരങ്ങളിലും ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം: ആറംഗ സംഘം അറസ്റ്റില്‍
0

ഇലവുംതിട്ട: നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ അടക്കം മോഷ്ടിച്ച കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. രാമന്‍ചിറ പടിഞ്ഞാറ്റിന്‍കര സായൂജ് (22), വള്ളിക്കോട് നിന്നും അമ്പലക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന ജിബിന്‍ കെ. ജോയി (21), നല്ലാനിക്കുന്ന് കോടന്‍കാലായില്‍ എ.എസ്. വിഷ്ണു (24), മുട്ടത്തുകോണം പുല്ലാമല തടത്തുവിളയില്‍ ദീപക് ജോയി(22), ഓമല്ലൂര്‍ മാത്തൂര്‍ മൈലനില്‍ക്കുന്നതില്‍ പ്രീത് തമ്പി (25), കലഞ്ഞൂര്‍ പാടം തേജസ് ഭവനില്‍ അപ്പുവെന്ന് വിളിക്കുന്ന അഭിരാജ് എന്നിവരാണ് പിടിയിലായത്.

പകല്‍സമയത്ത് കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട നല്ലാനിക്കുന്ന്, മാത്തൂര്‍, പ്രക്കാനം രാമന്‍ചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്.

രാമന്‍ചിറയ്ക്ക് സമീപം ചക്കാലമണ്ണില്‍ ആനി ഏബ്രഹാമിന്റെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയില്‍ മോഷണം നടന്നു. ടി.വിയും പുതിയ വീടിനു വേണ്ടി കരുതി വച്ചിരുന്ന വയറിങ് സാമഗ്രികള്‍ ഉള്‍പ്പെടെ 55000 രൂപയുടെ സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. ആനി ഏതാനും ദിവസം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് രാത്രി മഴ സമയത്ത് മോഷ്ടാക്കള്‍ അടുക്കളയോട് ചേര്‍ന്ന മുറിയുടെ മച്ച് ചതുരത്തില്‍ മുറിച്ചു മാറ്റി ഉള്ളില്‍ കടന്ന് സാധനങ്ങള്‍ മോഷ്ടിച്ചത്. അടുക്കളയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരങ്ങള്‍ മനസിലായത്. പ്രതികള്‍ മിക്കവരും ചുറ്റുവട്ടത്ത് തന്നെയുള്ളവരാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. നല്ലാനിക്കുന്ന് വൈ.എം.സി.എ പടി, ഊന്നുകല്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…