നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കാപ്പ പ്രകാരം കരുതൽ തടങ്കലിൽ

0 second read
Comments Off on നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കാപ്പ പ്രകാരം കരുതൽ തടങ്കലിൽ
0

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ തിരുവല്ല പോലീസ് ആറുമാസത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി കല്ലുമൂല കാട്ടിൻപറമ്പിൽ രാഹുൽ രാജിനെ(23) യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. കേരള സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 3 അനുസരിച്ച്, ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെതുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെതാണ് നടപടി.

രാഹുൽ രാജ് റൗഡിയും 2018 മുതൽ ഇതുവരെ 5 കേസുകളിൽ പ്രതിയായിട്ടുള്ളയാളുമാണ്. ഈ കേസുകളുടെ അടിസ്ഥാനത്തിലാണ് കാപ്പ പ്രകാരമുള്ള നിയമനടപടിക്കായി കരുതൽ തടങ്കലിനുള്ള ശുപാർശ പോലീസ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്.

അടിക്കടി ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇയാൾക്കെതിരെ അടിപിടി, ഭീഷണിപെടുത്തൽ, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, മാരകായുധങ്ങൾ ഉപയോഗിക്കൽ, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. തിരുവല്ല ഡി വൈ എസ് പി ഇയാളെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, റേഞ്ച് ഡി ഐ ജിക്ക് സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം ഇയാൾക്ക്, കുറ്റകൃത്യങ്ങളിൽപെടരുതെന്ന് താക്കീത് നൽകുകിയിരുന്നതുമാണ്.

107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി തിരുവല്ല പോലീസ് റിപ്പോർട്ട്‌ തയാറാക്കി തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചിരുന്നതും, വിചാരണനടപടികൾ നടന്നുവന്നിരുന്നതുമാണ്. തുടർന്ന് നല്ലനടപ്പ് ജാമ്യത്തിൽ കഴിഞ്ഞുവരവേ, വീണ്ടും ക്രിമിനൽ കേസിൽ പ്രതിയായി. വ്യവസ്ഥാലംഘനത്തിന് തിരുവല്ല പോലീസ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിരുന്നു. തുടർന്നാണ്, തിരുവല്ല പോലീസ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കാപ്പ പ്രകാരം നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട്‌ സമർപ്പിച്ചത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…