അഴൂരിന് സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു: ഒരെണ്ണം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്: ഒരാള്‍ കസ്റ്റഡിയില്‍

0 second read
Comments Off on അഴൂരിന് സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു: ഒരെണ്ണം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്: ഒരാള്‍ കസ്റ്റഡിയില്‍
0

പത്തനംതിട്ട: അഴൂര്‍ പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു. ഒരെണ്ണം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷകളില്‍ ഒരെണ്ണം നിര്‍ത്താതെ പോയത് നാട്ടുകാര്‍ പിന്തുടര്‍ന്ന് കൊടുന്തറയില്‍ നിന്ന് പിടികൂടി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വള്ളിക്കോട് സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന സംശയത്തില്‍ വൈദ്യപരിശോധന നടത്തി.

തിങ്കളാഴ്ച് ഉച്ചയ്ക്കാണ് അപകടം. 15 അടി താഴ്ചയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്മിത, അനില്‍, ജോണ്‍സണ്‍ എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. റോപ്പും നെറ്റും സ്്ട്രച്ചറുമുപയോഗിച്ച് പുറത്തെടുത്ത ഇവരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകളാണ് ഇവര്‍ക്കുള്ളത്.

അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സംഭവ സ്ഥലത്ത് നിര്‍ത്തിയെങ്കിലും ആള്‍ക്കാര്‍ കൂടിയത് കണ്ട് വിട്ടു പോവുകയായിരുന്നു. ഇതാണ് സമീപത്തുള്ളവര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…