
കോന്നി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ രണ്ട് കാറുകളില്‍ ഇടിച്ച ശേഷം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു. ചൊവ്വ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം നടന്നത്. കോന്നി മരങ്ങാട്ട് മുക്ക് സ്വദേശിയുടെ കാറാണ് ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അരുവാപ്പുലം വയക്കര സ്വദേശിയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയുമായ ഷൈനു സുസന്‍ ജോസി(25)ന് ഗുരുതരമായി പരുക്കേറ്റു. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. രണ്ട് കാറുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ കാര്‍ കോന്നിയിലെ ഹോട്ടല്‍ ഉടമ മാണിക്യത്തിന്റെ കാറില്‍ ഇടി ച്ചതിന് ശേഷം മറ്റൊരു കാറിലും സംസ്ഥാന പാതയുടെ വേലിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഷൈനു സ്‌കൂട്ടറില്‍ നിന്നും തെറിച്ച് റോഡില്‍ വീണു. ഇടിയുടെ ആഘാതത്താല്‍ സ്‌കൂട്ടറിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ച് ഗതാഗത തടസം ഒഴിവാക്കുകയുമായിരുന്നു.പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.