കൊടുമണ്‍: അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയ തെക്കേത്തില്‍ വീട്ടില്‍ നിന്നും അങ്ങാടിക്കല്‍ വടക്ക് താമസിക്കുന്ന സുരേഷ് (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ പൂജവയ്പ് ദിവസം കുട്ടിയെ ഇയാളുടെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് ആദ്യം ഉപദ്രവിച്ചത്. വീണ്ടുമൊരു തവണ കൂടി ലൈംഗികാതിക്രമം കാട്ടി. വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
അസ്വസ്ഥത തോന്നിയതു കാരണം മാതാപിതാക്കള്‍ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു. ഇതുസംബന്ധിച്ച് ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതിനെതുടര്‍ന്ന് വനിതാ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൊടുമണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ് ഐ രതീഷ് കുമാര്‍, എ എസ് ഐ രാജേഷ് കുമാര്‍, എസ് സി പി ഓ ശിവപ്രസാദ്, സി പി ഓമാരായ അനൂപ്, കൃഷ്ണ കുമാര്‍ എന്നിവരാണുള്ളത്.