മിത്രപുരത്ത് ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പന്തളം പൊലീസ് പിടികൂടി

0 second read
Comments Off on മിത്രപുരത്ത് ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പന്തളം പൊലീസ് പിടികൂടി
0

അടൂര്‍: ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളജില്‍ മൂന്നാം വര്‍ഷ ബി.കോമിന് പഠിക്കുന്ന പന്തളം പെരുമ്പുളിക്കല്‍ ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെ മകന്‍ അഭിഭാം (21) ആണ് മരിച്ചത്. വൈകിട്ട് 3.30 ന് എംസി റോഡില്‍ മിത്രപുരത്താണ് അപകടം.

കോളജ് വിട്ട ശേഷം റോഡരികിലെ ചായക്കടയില്‍ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് പോകാന്‍ തന്റെ യമഹ ബൈക്കില്‍ റോഡിലേക്ക് ഇറങ്ങിയ അഭിരാമിനെ പിന്നില്‍ നിന്ന് വന്ന മാരുതി സ്വിഫ്ട് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് അടൂര്‍ ഭാഗത്തേക്ക് ലോഡുമായി വന്ന ടെമ്പോ വാനിന്റെ പിന്‍ഭാഗത്ത് ചെന്നിടിച്ചു. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ പന്തളം സിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അപകടമുണ്ടാക്കിയതിന് ശേഷം നിര്‍ത്താതെ പന്തളം ഭാഗത്തേക്ക് പാഞ്ഞ സ്വിഫ്ട് കാര്‍ പൊലീസ് അവിടെ വച്ച് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. വെണ്ണിക്കുളം സ്വദേശിയായ പാസ്റ്റര്‍ ബ്ലസന്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ നിലവില്‍ കൊട്ടാരക്കരയാണ് താമസം.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…