ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ 108 ആംബുലന്‍സ് ഈറ്റില്ലമായി: ആദിവാസി യുവതിക്ക് സുഖ പ്രസവം

0 second read
Comments Off on ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ 108 ആംബുലന്‍സ് ഈറ്റില്ലമായി: ആദിവാസി യുവതിക്ക് സുഖ പ്രസവം
0

കോന്നി: ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ആദിവാസി യുവതിയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം. കൊക്കാത്തോട് കാട്ടാത്തി ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ ബീന (23) ആണ് ആംബുലന്‍സില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പൂര്‍ണ ഗര്‍ഭിണിയായ ബീനയ്ക്ക് അടുത്ത ദിവസമാണ് പ്രസവ ദിനമായി ഡോക്ടര്‍ അറിയിച്ചത് എങ്കിലും ഇന്നലെ ഉച്ചയോടെ പ്രസവവേദന തുടങ്ങി. ഉടന്‍ തന്നെ എസ്.ടി പ്രമോട്ടര്‍ 108 ആംബുലന്‍സിന്റെ സഹായം തേടി. കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നു വന്ന ആംബുലന്‍സില്‍ അരുവാപ്പുലം സൊസൈറ്റി ഭാഗം എത്തിയപ്പോള്‍ ബീനയ്ക്ക് പ്രസവവേദന കലശലാവുകയും ആംബുലന്‍സില്‍ പ്രസവിക്കുകയുമായിരുന്നു.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സി.കെ.ധന്യ, പൈലറ്റ് അരുണ്‍ ബാലകൃഷ്ണന്‍ എന്നിവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആംബുലന്‍സ് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിവരം അറിഞ്ഞതോടെ കോന്നി എലിയറക്കല്‍ നിന്നും ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സഹായം ലഭിച്ചു.

ബീനയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താലൂക്ക് ആശുപത്രിയില്‍ നിന്നും കൂടുതല്‍ പരിശോധനകള്‍ക്കായി ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…