റോബിന് ബസിന് പണി കൊടുത്ത് തമിഴ്‌നാട് ഗതാഗത വകുപ്പ്: പെര്‍മിറ്റ് ലംഘനത്തിന് പിഴ ഇട്ടത് 70,140 രൂപ: ഒരാഴ്ച ഓടാനുള്ള അനുമതി: പിന്നില്‍ കേരളത്തിന്റെ ഇടപെടലോ

0 second read
Comments Off on റോബിന് ബസിന് പണി കൊടുത്ത് തമിഴ്‌നാട് ഗതാഗത വകുപ്പ്: പെര്‍മിറ്റ് ലംഘനത്തിന് പിഴ ഇട്ടത് 70,140 രൂപ: ഒരാഴ്ച ഓടാനുള്ള അനുമതി: പിന്നില്‍ കേരളത്തിന്റെ ഇടപെടലോ
0

പാലക്കാട്: കേരളത്തില്‍ ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ മോട്ടോഴ്‌സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സും കൂടെയാണ് ഈടാക്കിയത്. അനധികൃതമായി സര്‍വീസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്‌സും പിഴയും അടച്ച് വാഹന ഉടമ സര്‍വീസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ 24 വരെ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.

അതേ സമയം, തങ്ങളെ നാണം കെടുത്തിയ റോബിന്‍ ബസ് ഉടമയ്ക്ക് പണി കൊടുക്കാന്‍ വേണ്ടി കേരള എംവിഡി തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പുമായി കൈകോര്‍ത്തുവെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. കേരളത്തില്‍ ഗിരീഷിന് ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡയയും പൊതുജനങ്ങളും നേരിട്ടിറങ്ങിയതോടെ റോബിന് രക്തസാക്ഷി പരിവേഷമായി. എന്നാല്‍, തമിഴ്‌നാട്ടില്‍ പിഴ ഇട്ടതോടെ കെഎസ്ആര്‍ടിസി ജീവനക്കാരും സൈബര്‍ സഖാക്കളും റോബിനെതിരേ പ്രചാരണം തുടങ്ങി.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…