എഡിജിപി എസ്. ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് പരുക്കേറ്റയാള്‍ മരിച്ചു

0 second read
Comments Off on എഡിജിപി എസ്. ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് പരുക്കേറ്റയാള്‍ മരിച്ചു
0

പന്തളം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. പറന്തല്‍ മല്ലശേരി വീട്ടില്‍ പത്മകുമാര്‍ (48) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെ എംസി റോഡില്‍ അടൂരിനും പറന്തല്‍ ജങ്ഷനും ഇടയിലാണ് അപകടം നടന്നത്. റോഡിലുടെ നടന്നു പോവുകയായിരുന്ന പത്മകുമാറിനെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ പത്മകുമാറിനെ ഇതേ വാഹനത്തില്‍ കയറ്റിയ എഡിജിപി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എഡിജിപിയുടെ വാഹനം അടൂരില്‍ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…