
വടശേരിക്കര: കേരളത്തില്‍ ഫലവര്‍ഗ കൃഷിക്ക് സാധ്യത ഏറുന്നതായി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ പ്രസ്താവിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വടശേരിക്കരയിലെ കൈതകൃഷിയിട സന്ദര്‍ശന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൈതച്ചക്കയുടെയും മറ്റ് ഫലങ്ങളുടെയും മൂല്യവര്‍ധനവിലൂടെ അധിക വരുമാനം കണ്ടെത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രകച്ചര്‍ ഫണ്ട് ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉല്പന്ന നിര്മ്മാണ് യൂണിറ്റുകള്‍ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു. മൂന്നാം വാര്‍ഡ് അംഗം സ്വപ്ന സൂസന് ജേക്കബിന്റെ 10 ഏക്കര്‍ കൃഷിയിടമാണ് മന്ത്രി സന്ദര്‍ശിച്ചത്.
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സോണ്‍ 11 ന്റെ ഡയറക്ടര്‍ ഡോ. വി. വെങ്കിടസുബ്രഹ്മണ്യന്, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട്, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റുമാരായ ഡോ. വിനോദ് മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം, കൃഷി അസി. ഡയറക്ടര്‍ മീനാ മേരി മേരി, കൃഷി ഓഫീസര്‍ എ. പ്രവീണ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോര്ജു കുട്ടി വാഴപ്പിള്ളേത്ത്, വര്‍ഗീസ്, സുധേഷ് കുമാര്‍, ഷീലു മാനപ്പള്ളി എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.