റോഡുകളുടെ സംഗമം: മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ അപകടസാധ്യത ഏറി

0 second read
Comments Off on റോഡുകളുടെ സംഗമം: മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ അപകടസാധ്യത ഏറി
0

പത്തനംതിട്ട: പമ്പയിലേക്കുള്ള പാതയിലെ പ്രധാന ജങ്ഷനായ മണ്ണാരക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ അപകടം പതിയിരിക്കുന്നു. പി.എം റോഡും പമ്പ പാതയും സംഗമിക്കുന്ന ജങ്ഷനില്‍ ഇരുസ്ഥലങ്ങളിലേക്കുമുള്ള വാഹനങ്ങളുടെ വരവ് ഏറിയതോടെ അപകട സാധ്യത വര്‍ധിച്ചിരിക്കുകയാണ്. രണ്ട് റോഡുകളും മെച്ചപ്പെട്ട നിലയിലായതിനാല്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കാറില്ല. ജങ്ഷനിലെത്തുമ്പോള്‍ ഒരേ ദിശയിലും എതിര്‍ദിശയിലും വാഹനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യതയേറെയാണ്. വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല.

ശബരിമല തീര്‍ഥാടനകാലത്ത് പുറമേ നിന്നെത്തുന്ന വാഹനങ്ങളാണ് ഏറെയും ഇതുവഴി കടന്നുപോകുന്നത്. പാത മുന്‍ പരിചയമില്ലാത്ത ഇവര്‍ വേഗം കുറയ്ക്കാറുമില്ല. മുന്നറിയിപ്പുകള്‍ യാതൊന്നും ജങ്ഷനില്‍ നല്‍കിയിട്ടില്ല. രാത്രികാലങ്ങളില്‍ മിക്കപ്പോഴും വെളിച്ചവും ഉണ്ടാകാറില്ല. പമ്പയിലേക്കുള്ള വാഹനങ്ങള്‍ ജങ്ഷനില്‍ എത്തുമ്പോള്‍ വഴി അറിയാതെ പെട്ടെന്ന് നിര്‍ത്തുന്നതും പതിവായിട്ടുണ്ട്.

ശബരിമല പാത തിരിയുന്ന ഭാഗത്ത് ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. ഇതു കാരണം വാഹനങ്ങള്‍ പലപ്പോഴും റാന്നി റോഡിലേക്ക് തിരിഞ്ഞ ശേഷം വഴി തെറ്റിയെന്ന ബോധ്യത്തില്‍ പിന്നിലേക്ക് എടുക്കുകയാണ് പതിവ്. ജങ്ഷനില്‍ ഒരു ഭാഗത്ത് ബസ്‌ബേയും വെയ്റ്റിങ് ഷെഡും ഉണ്ടെങ്കിലും ഇതും അശാസ്ത്രീയമായിട്ടുള്ളതാണ്. വടശേരിക്കര ഭാഗത്തേക്കുള്ള ബസുകള്‍ വെയ്റ്റിങ് ഷെഡിനു മുമ്പില്‍ ഇപ്പോഴും നിര്‍ത്താറില്ല.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…