പത്തനംതിട്ടയില്‍ മേഘവിസ്‌ഫോടനം? ഒറ്റ മഴയില്‍ നഗരം നിറഞ്ഞു കവിഞ്ഞു: കടകളിലും പെട്രോള്‍ പമ്പിലും വെള്ളം കയറി

0 second read
Comments Off on പത്തനംതിട്ടയില്‍ മേഘവിസ്‌ഫോടനം? ഒറ്റ മഴയില്‍ നഗരം നിറഞ്ഞു കവിഞ്ഞു: കടകളിലും പെട്രോള്‍ പമ്പിലും വെള്ളം കയറി
0

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴ. രാത്രിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അന്തരീക്ഷത്തിലേക്ക് മഴ പൊട്ടി വീണത് പെട്ടെന്നായിരുന്നു. മേഘവിസ്‌ഫോടനം പോലെ മഴ ഇരമ്പിയാര്‍ത്ത് പെയ്തു. മിനുട്ടുകള്‍ക്കകം വെള്ളം കുത്തിയൊലിച്ചെത്തി. റോഡുകളിലും കടകളിലും വെള്ളം കയറി. റോഡുകളില്‍ തോടു പോലെ ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായി.

വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പിലും വെള്ളം കയറി. സെന്‍ട്രല്‍ ജങ്ഷന്‍-സ്‌റ്റേഡിയം ജങ്ഷന്‍ റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. മുട്ടറ്റം വരെ കയറിയ വെള്ളം ബക്കറ്റുപയോഗിച്ച് കോരിക്കളയാന്‍ കടക്കാര്‍ നന്നേ പ്രയാസപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവിടേക്കെല്ലാം വെള്ളം ഇരച്ചു കയറി.

പല കടകളും റോഡിനേക്കാള്‍ താഴ്ന്ന ഭാഗത്താണുള്ളത്. ചെറിയ മഴ പെയ്താല്‍പ്പോലും ഇവിടെ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കനത്ത നാശനഷ്ടവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലൊന്നും ഇതുപോലെ കടകളില്‍ വെള്ളം കയറിയിരുന്നില്ല. ഓടകള്‍ നിറഞ്ഞു കവിഞ്ഞതാണ് വെള്ളം കയറാന്‍ കാരണം. നേരത്തെ ടൗണിലെ ഓടകളുടെ മേല്‍മൂടികള്‍ ഇളക്കിമാറ്റി ശുചീകരിച്ചിരുന്നെങ്കിലും ഈ ഭാഗങ്ങളില്‍ നടന്നിരുന്നില്ല. കല്ലും മണ്ണും അടിഞ്ഞ് ഓടകളെല്ലാം ഉപയോശൂന്യമായിരിക്കുകയാണ്.

അടിയന്തിരമായി ഓടകള്‍ വൃത്തിയാക്കി കടകളില്‍ വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു. റിങ് റോഡില്‍ ജെ മാര്‍ട്ടിന് സമീപം പെട്രോള്‍ പമ്പില്‍ വെള്ളം കയറി. വെട്ടിപം ഗവ. എല്‍.പിഎസിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ തകര്‍ന്നു വീണു. ഡോക്‌ടേഴ്‌സ് ലേനിലെ റോഡ് തോടായി മാറി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…