വടശേരിക്കര അയ്യപ്പ മെഡിക്കല്‍ കോളജില്‍ അതിക്രമം: ഏബ്രഹാം കലമണ്ണിലിനും സംഘത്തിനുമെതിരേ കേസ്‌

0 second read
Comments Off on വടശേരിക്കര അയ്യപ്പ മെഡിക്കല്‍ കോളജില്‍ അതിക്രമം: ഏബ്രഹാം കലമണ്ണിലിനും സംഘത്തിനുമെതിരേ കേസ്‌
0

പത്തനംതിട്ട: വടശേരിക്കര ശ്രീഅയ്യപ്പ മെഡിക്കല്‍ കോളജില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ കേരളാ കോണ്‍ഗ്രസ് നേതാവും മൗണ്ട്  സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഏബ്രഹാം കലമണ്ണിലിനും  മറ്റ് മൂന്നു പേര്‍ക്കുമെതിരേ മലയാലപ്പുഴ പൊലീസ് കേസെടുത്തു.

തമിഴ്‌നാട് സ്വദേശി സ്വയംഭൂ നാടാരുടെ ഉടമസ്ഥതയിലുള്ളതാണ്  ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ്.  പേരില്‍ മാത്രമാണ് മെഡിക്കല്‍ കോളജ്. ആശുപത്രിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തുടങ്ങിയത് സ്വയംഭൂ ആണെങ്കിലും പിന്നീടിത് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ഇത് എടുത്തത് ഏബ്രഹാം കലമണ്ണിലാണ്. ഏനാദിമംഗലത്തുള്ള മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെ ഗ്രാമീണ കേന്ദ്രമായിട്ടാണ് ശ്രീ അയ്യപ്പ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കലമണ്ണിലും സ്വയംഭൂ നാടാരുമായി തെറ്റി. കലമണ്ണിലില്‍ നിന്നും ആശുപത്രി തിരികെ എടുത്ത സ്വയംഭൂ നാടാര്‍ ഇതിപ്പോള്‍ മറ്റൊരു ഗ്രൂപ്പിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് നാടാരുംകലമണ്ണിലുമായി കോടതിയില്‍ സിവില്‍ കേസും  നിലനില്‍ക്കുന്നു.

തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെട്ടാണ് കലമണ്ണില്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയത്. സതീഷ്  എന്നയാളും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേരും കൂടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവര്‍ ഇപ്പോഴത്തെ നടത്തിപ്പുകാരുടെ ജീവനക്കാരെ മര്‍ദിച്ചുവെന്നും അതിക്രമിച്ച് കടന്ന നാശനഷ്ടങ്ങള്‍ വരുത്തിയെന്നുമാണ് പരാതി. സ്ഥലത്ത് പരിശോധന നടത്തിയ മലയാലപ്പുഴ പൊലീസ് ജീവനക്കാരുടെ മൊഴി പ്രകാരം കേസെടുത്തു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…