ആലപ്പുഴ: ലോക്സഭയിലേക്ക് കൂടുതല്‍ സീറ്റ് വാങ്ങിച്ചെടുക്കാനുള്ള വിലപേശല്‍ രാഷ്ട്രീയമാണ് മുസ്ലീം ലീഗ് നടത്തുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലീഗിനെ എല്‍ഡിഎഫിന്റെ കൂടെ നിര്‍ത്താനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ആ വെള്ളം വാങ്ങിവച്ചാല്‍ മതിയെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറയുന്നു. ഇത് ഇടതുപക്ഷത്തിന് അടിയായിട്ടുണ്ട്.
യുഡിഎഫിനോട് മുസ്ലിം ലീഗ് വിലപേശുകയാണ്. തെരഞ്ഞെടുപ്പില്‍
കൂടുതല്‍ സീറ്റ് കിട്ടാനുള്ള അടവ് നയമാണ് ലീഗിന്റേത്. പാര്‍ലമെന്റില്‍ ഇപ്രാവശ്യം കൂടുതല്‍ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യയൊക്കെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. അഭിമാനം ഇല്ലാതെയാണ് ഇടതുപക്ഷം കടന്നുപോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.