ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ജീവ കാരുണ്യം: ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍

0 second read
Comments Off on ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ജീവ കാരുണ്യം: ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍
0

പത്തനംതിട്ട: ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ജീവ കാരുണ്യ മേഖലയിലാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍.
റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവകാരുണ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടാലും അവരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലങ്കാര്‍ അഷറഫ് അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ് മുഖ്യ പ്രഭാഷണവും ഭക്ഷ്യധാനൃ കിറ്റുകളുടെ വിതരണവും നിര്‍വഹിച്ചു. കവി മധു വള്ളിക്കോട്, പ്രതിഭ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍.അശോക് കുമാര്‍, കെ.കെ.നവാസ് തനിമ, അബ്ദുല്‍ അസീസ് പാലശേരി, ആമിന ബീവി, ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…