
റാന്നി: പഴവങ്ങാടി കരികുളം മുണ്ടിയാന്‍ തറയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ അപകടം. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തുണ്ടിയില്‍ ജിജി തോമസിന്റെ വീട്ടിലായിരുന്നു അപകടം നടന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടു കൂടിയാണ് അപകടം നടന്നത്. അടുക്കളയില്‍ വച്ചിരുന്ന ഫ്രിഡ്ജില്‍ ഉണ്ടായ ഷോട്ട് സര്‍ക്യൂട്ടാകാം പൊട്ടിത്തെറിക്ക് കാരണമായതെന്ന് കരുതുന്നു.
അടുക്കളയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉപകരണങ്ങളും കത്തി നശിച്ചു. അടുക്കളയുടെ മുകളില്‍ പാകിയിരുന്ന ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തകര്‍ന്നു വീണു.സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന വീട്ടുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും അടുക്കളയിലുള്ള ഉപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും കൂടി വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം വെള്ളം കോരി ഒഴിച്ച് തീ കെടുത്തുകയായിരുന്നു. തുടര്‍ന്ന് അടുക്കളയില്‍ ഉണ്ടായിരുന്ന ഗ്യാസ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു.
വീട്ടുകാരുടെയും ഓടിക്കൂടിയവരുടെയും സമയോചിതമായ ഇടപെടല്‍ മൂലം മറ്റൊരു അപകടം കൂടി ഒഴിവായി. പൊട്ടിത്തെറിയില്‍ വീടിന് മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു വെന്ന് വിട്ടുകാര്‍ പറയുന്നു. അടുക്കളയും മിക്‌സി അടക്കമുള്ള ഉപകരണങ്ങളും വയറിങും കത്തി നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, റെജി കൊല്ലിരിക്കല്‍, ടിറ്റി കാക്കാനപ്പള്ളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അഗ്‌നിശമന സേനയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പരിശോധന നടത്തി.