കടുവ മലയാലപ്പുഴയിലും എത്തിയോ? കുറുമ്പറ്റി ഡിവിഷനില്‍ കടുവയെ കണ്ടെന്ന് അഭ്യൂഹം

0 second read
Comments Off on കടുവ മലയാലപ്പുഴയിലും എത്തിയോ? കുറുമ്പറ്റി ഡിവിഷനില്‍ കടുവയെ കണ്ടെന്ന് അഭ്യൂഹം
0

കോന്നി: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കടവുപുഴയ്ക്ക് സമീപം കുറുമ്പറ്റിയില്‍ കടുവയെ കണ്ടതായി അഭ്യൂഹം. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ അഞ്ചോളം പേര്‍ പല സമയങ്ങളില്‍ കടുവയെ കണ്ടതായാണ് പറയുന്നത്. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്‌റ്റേറ്റിലെ റബര്‍ തോട്ടത്തിലാണ് കടുവയെ കണ്ടതത്രേ. ഈ പ്രദേശത്തോട് ചേര്‍ന്നാണ് റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനം.

കല്ലാറിന്റെ കരയില്‍ റബര്‍ തോട്ടവും മറുകരയില്‍ വനവുമാണ്. പ്രദേശത്തെ ആറ്റുതീരം ജനവാസമേഖലയും സമീപപ്രദേശങ്ങള്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുമാണ്. ഇവിടെ പല സ്ഥലങ്ങളും പൊന്തക്കാടുകള്‍ നിറഞ്ഞ പ്രദേശമാണ്. ആള്‍ത്താമസമില്ലാത്ത ലയങ്ങള്‍ക്ക് സമീപവും പൊന്തക്കാടുകളാണ്. കഴിഞ്ഞ മാസം ഇവിടെ തോടിന്റെ കരയില്‍ പുലിയുടെ കാല്‍പ്പാദം പതിഞ്ഞ പാടുകളും കണ്ടതായി പറയുന്നു.

കടവുപുഴയിലെ താമസക്കാരായ ഷെമീര്‍, കനക, അനു, അലി എന്നിവരാണ് പല സ്ഥലങ്ങളില്‍ വച്ച് കടുവയെ കണ്ടതായി പറയുന്നത്. കടവുപുഴയിലെ പൊളിഞ്ഞ പാലത്തിന് സമീപത്താണ് കനക കടുവയെ കണ്ടത്. റബര്‍ തോട്ടങ്ങളില്‍ പുലര്‍ച്ചെ ടാപ്പിങിന് ഇറങ്ങുന്നവര്‍ ഭയപ്പാടിലാണ്. ഉത്തര കുമരംപേരൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …