396 രൂപയുടെ അപകട ഇന്‍ഷുറന്‍സില്‍ മാറ്റം വരുന്നു: പോസ്റ്റ് ഓഫീസ് വഴി ലഭിക്കുക ഈ മാസം 25 വരെ

0 second read
Comments Off on 396 രൂപയുടെ അപകട ഇന്‍ഷുറന്‍സില്‍ മാറ്റം വരുന്നു: പോസ്റ്റ് ഓഫീസ് വഴി ലഭിക്കുക ഈ മാസം 25 വരെ
0

പത്തനംതിട്ട: ചെറിയ പ്രീമിയത്തില്‍ വലിയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്ന പോസ്‌റ്റോഫിസ് അപകട ഇന്‍ഷുറന്‍സ് ഘടനയും പ്രീമിയം തുകയും മാറുന്നു. വാര്‍ഷിക പ്രീമിയമായി ആകെ 396 രൂപ അടച്ചാല്‍ അപകടത്തില്‍ സ്ഥിര വൈകല്യത്തിനും മരണത്തിനും പത്തു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഗാഗ് എന്ന ജനപ്രിയ പദ്ധതിയാണ് പരിഷ്‌ക്കരിക്കുന്നത്.

നിലവില്‍ 396 രൂപയ്ക്കു നല്‍കി വരുന്ന പദ്ധതി ഈ മാസം 25 വരെ മാത്രമാണ് പോസ്‌റ്റോഫിസ് വഴി ലഭിക്കുക എന്നാണ് അറിയിപ്പ്. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. നിലവിലെ പദ്ധതി പ്രകാരം അപകടത്തില്‍ പരുക്കേറ്റാല്‍ കിടത്തി ചികിത്സയ്ക്ക് 60,000 രൂപാ വരെയും ഭക്ഷണ അലവന്‍സായി 10,000 രൂപയും ഒ.പി ചികിത്സയ്ക്കായി 30,000 രൂപാ വരെയുമാണ് നല്‍കുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…