
പത്തനംതിട്ട: മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. വടശേരിക്കര പേഴുംപാറ സ്വദേശി വര്‍ഗീസ് (67) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. വടശേരിക്കരയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന വര്‍ഗീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ വന്ന ലോറിയിടിച്ചാണ് അപകടം. ഇദ്ദേഹം തല്‍ക്ഷണം മരിച്ചു. മൂന്നു ദിവസത്തിനിടെ മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കുമിടയില്‍ മുന്നാമത്തെ അപകടം ആണ് നടക്കുന്നത്. മൂന്ന് അപകടങ്ങളിലും സ്‌കൂട്ടര്‍ യാത്രികരാണ് മരിച്ചത്.
ഞായറാഴ്ച മൈലപ്ര വില്ലേജ് ഓഫീസ് പടിക്കല്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് സ്വര്‍ണ പണിക്കാരനായ അംബി, പിറ്റേന്ന് മൈലപ്ര തയ്യില്‍പ്പടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വടശേരിക്കര സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.