ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണ ശ്രമം: പ്രതി അറസ്റ്റില്‍

0 second read
Comments Off on ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണ ശ്രമം: പ്രതി അറസ്റ്റില്‍
0

അടൂര്‍: ചാത്തന്നുപ്പുഴ ഭട്ടതൃക്കോവില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാത്രിയില്‍ കയറി ബലിക്കല്‍പ്പുരയിലുള്ള വഞ്ചി പൊട്ടിക്കാന്‍ ശ്രമിച്ചും മതില്‍ കെട്ടിനകത്തെ സ്റ്റീല്‍ നിര്‍മിത വഞ്ചി നശിപ്പിച്ചും മോഷണശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരക്കോട് മുരുപ്പേല്‍ വീട്ടില്‍ രാഹുലി(24)നെയാണ് പിടികൂടിയത്.

കഴിഞ്ഞ ഏഴിനു രാത്രിയും എട്ടിന് പുലര്‍ച്ചക്കും ഇടയിലാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിു. എന്നാല്‍, ഉയാള്‍ ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തേ തുടര്‍ന്ന് നടന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐമാരായ എം. മനീഷ്, എസ്.സി.പി.ഓ സൂരജ്, സി.പി.ഓമാരായ ശ്യാംകുമാര്‍, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…