അടൂര്‍ വെള്ളക്കുളങ്ങരയില്‍ ഹാര്‍ഡ്‌വെയര്‍ കടയില്‍ തീപിടുത്തം: 13 ലക്ഷത്തിന്റെ നാശനഷ്ടം

1 second read
Comments Off on അടൂര്‍ വെള്ളക്കുളങ്ങരയില്‍ ഹാര്‍ഡ്‌വെയര്‍ കടയില്‍ തീപിടുത്തം: 13 ലക്ഷത്തിന്റെ നാശനഷ്ടം
0

അടൂര്‍: വെള്ളക്കുളങ്ങര ജങ്ഷനില്‍ കടയില്‍ തീപിടുത്തം. വിനോദ് ഭവന്‍
പഞ്ചമന്റെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ്‌വെയര്‍ ഷോപ്പും മില്‍മ സ്റ്റാളും പ്രവര്‍ത്തിച്ചിരുന്ന കടയിലാണ് രാവിലെ എട്ടരയോടെ തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ രണ്ട് മുറികളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ തീ പിടിച്ച് കത്തുകയായിരുന്നു. ഉടന്‍ തന്നെ വെള്ളം പമ്പ് ചെയ്ത് ഒന്നര മണിക്കൂര്‍ കൊണ്ട് തീ നിശേഷം അണച്ചു. 13 ലക്ഷം രൂപയുടെ നഷ്ടം വന്നിട്ടുള്ളതായി പറയുന്നു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ മഹേഷ്, സാനിഷ്, സന്തോഷ്, മുഹമ്മദ്, രാജേഷ്, സന്തോഷ്‌ജോര്‍ജ്, സൂരജ്, അഭിലാഷ്, ഹോംഗാര്‍ഡ് മോനച്ചന്‍ എന്നിവരാണ് തീയണച്ചത്.

 

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…