ഒരു പട്ടിയുടെ നുഴഞ്ഞു കയറ്റം: അതും ശബരിമലയിലെ അതീവ സുരക്ഷാ മേഖലയില്‍: ബിസ്‌കറ്റ് കാട്ടി വിളിച്ചിട്ടും അടുക്കാതെ തീര്‍ഥാടകര്‍ക്കിടയിലൂടെ ശുനകന്റെ പാച്ചില്‍: വട്ടം കറങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍

0 second read
Comments Off on ഒരു പട്ടിയുടെ നുഴഞ്ഞു കയറ്റം: അതും ശബരിമലയിലെ അതീവ സുരക്ഷാ മേഖലയില്‍: ബിസ്‌കറ്റ് കാട്ടി വിളിച്ചിട്ടും അടുക്കാതെ തീര്‍ഥാടകര്‍ക്കിടയിലൂടെ ശുനകന്റെ പാച്ചില്‍: വട്ടം കറങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍
0

ശബരിമല: സന്നിധാനത്ത് അതീവ സുരക്ഷാ മേഖലയില്‍ സുരക്ഷാ ഭടന്മാരെ വെട്ടിച്ച് പട്ടി കയറി. ബിസ്‌കറ്റ് കാട്ടി വശത്താക്കാന്‍ നോക്കിയിട്ടും വഴങ്ങാതിരുന്ന ശുനകന്‍ തീര്‍ഥാടകര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. നായയ്ക്ക് പിന്നാലെ ഓടി സുരക്ഷാ ഉദ്യോഗസ്ഥര്‍ വലഞഞു.

തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെ ആയിരുന്നു സംഭവം. പോലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് തിരുമുറ്റത്ത് എത്തിയ നായ ഭക്തര്‍ക്കിടയിലൂടെ സോപാനത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ബിസ്‌ക്കറ്റ് നല്‍കി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങിയില്ല. സുരക്ഷാ ജീവനക്കാര്‍ ഏറെ പണിപ്പെട്ട് വീണ്ടും തിരുമുറ്റത്ത് എത്തിച്ചു. മേലെ തിരുമുറ്റത്ത് നിന്നും താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ നായ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞു. തുടര്‍ന്ന് ദര്‍ശനം കാത്തുനിന്ന ഭക്തര്‍ക്കിടയിലൂടെ നായ ഫ്‌ളൈ ഓവറിലേക്ക് ഓടി കയറി. തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫ് സംഘം നടത്തിയ പരിശ്രമത്തിലൂടെ പിടികൂടിയ നായയെ സിവില്‍ ദര്‍ശന്‍ ഗേറ്റ് വഴി പുറത്തിറക്കുകയായിരുന്നു. നായ എങ്ങനെ തിരുമുറ്റത്ത് എത്തി എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.

അതീവ സുരക്ഷാമേഖലയില്‍ കയറിയ നായ ചൂണ്ടിക്കാട്ടിയത് സുരക്ഷാ വീഴ്ചയാണെന്നും പറയുന്നു.

Load More Related Articles
Load More By Editor
Load More In SPECIAL
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…