റിപ്പബ്ലിക് ദിനത്തില്‍ ഗോവ രാജ്ഭവനില്‍ ജിതേഷ്ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്

0 second read
Comments Off on റിപ്പബ്ലിക് ദിനത്തില്‍ ഗോവ രാജ്ഭവനില്‍ ജിതേഷ്ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്
0

പന്തളം: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനില്‍ 26 ന് വൈകിട്ട് അഞ്ചിന് അതിവേഗചിത്രകാരന്‍ ജിതേഷ്ജി
‘ദേശീയോദ്ഗ്രഥന വരയരങ്ങ് ‘ ഇന്‍ഫോടൈന്‍മെന്റ് സ്‌റ്റേജ് ഷോ അവതരിപ്പിക്കും. സ്വാമി വിവേകാനന്ദന്‍, ഗാന്ധിജി, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, എ പി ജെ അബ്ദുള്‍ കലാം തുടങ്ങി പി എം നരേന്ദ്രമോഡി വരെയുള്ള 74 മഹാന്‍മാരായ ഇന്ത്യക്കാരെ അരമണിക്കൂറിനുള്ളില്‍ അതിദ്രുത രേഖാചിത്രങ്ങളാക്കിയും ഇംഗ്ലീഷ് സചിത്രഭാഷണ രൂപത്തില്‍ അവതരിപ്പിച്ചും ജിതേഷ്ജി 74 ആം റിപ്പബ്ലിക് ദിനത്തെ വരവന്ദനമൊരുക്കി വര്‍ണ്ണാഭമാക്കും.

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്ര കാരന്‍ ജിതേഷ്ജി ഗോവ രാജ്ഭവനില്‍ വരവേഗവിസ്മയമൊരുക്കാന്‍ എത്തുന്നത്.
ചിത്രകലയുടെ രംഗാവിഷ്‌കാരമായ വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്‌കര്‍ത്താവ് എന്ന നിലയില്‍ ലോകശ്രദ്ധ നേടിയ അതിവേഗ പെര്‍ഫോമിംഗ് രേഖാചിത്രകാരനാണ് ജിതേഷ്ജി. 2008 ല്‍ വെറും 5 മിനിറ്റിനുള്ളില്‍ 50 ലോകപ്രശസ്തവ്യക്തികളെ ഇരുകൈകളും ഒരേപോലെ ഉപയോഗിച്ച് വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്‌

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …