പിന്തുടര്‍ന്ന പോലീസ് വാഹനം മണല്‍ തട്ടിത്തടഞ്ഞു: ടിപ്പര്‍ ലോറി ഡ്രൈവറെ പിടികൂടി

0 second read
Comments Off on പിന്തുടര്‍ന്ന പോലീസ് വാഹനം മണല്‍ തട്ടിത്തടഞ്ഞു: ടിപ്പര്‍ ലോറി ഡ്രൈവറെ പിടികൂടി
0

വെച്ചൂച്ചിറ: അനധികൃതമായി കടത്തിയ ആറ്റുമണല്‍ പിടിക്കാന്‍ പിന്തുടര്‍ന്ന പോലീസ് വാഹനത്തിന് മുന്നില്‍ റോഡില്‍ മണല്‍ തട്ടിയ ശേഷം രക്ഷപ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ അറസ്റ്റില്‍. എരുമേലി തെക്ക് മുട്ടപ്പള്ളി പതാലില്‍ വീട്ടില്‍ ബിച്ചു ബിജു (19) വാണ് പിടിയിലായത്. കഴിഞ്ഞമാസം 17 ന് പുലര്‍ച്ചെ 5.40 ഓടെ കുളമാം കുഴിയിലാണ് സംഭവം. രാത്രികാല പട്രോളിങ് സംഘത്തിന് മുന്നിലാണ് പുഴമണല്‍ തട്ടിയത്. പോലീസ് വാഹനത്തിന്റെ മുകളിലേക്കും റോഡിലേക്കും ടിപ്പറില്‍ നിന്നും മണല്‍ തട്ടുകയായിരുന്നു. ടിപ്പര്‍ വിട്ടുപോവുകയും ചെയ്തു.

ഗതാഗത തടസമുണ്ടാക്കും വിധം കിടന്ന 150 അടിയോളം മണല്‍ പോലീസ് നീക്കം ചെയ്ത് സ്‌റ്റേഷനിലേക്ക് മാറ്റി, കോടതിക്ക് കൈമാറി. അന്വേഷണത്തില്‍ ടിപ്പറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞെങ്കിലും, ഇയാള്‍ വിദേശത്താണെന്ന് വ്യക്തമായി. ടിപ്പര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുക്കൂട്ടുതറ മനുസദനം വീട്ടില്‍ മനു എന്നയാള്‍ക്ക് വിറ്റിരുന്നതായി വെളിവായി. എന്നാല്‍ ആര്‍.സി.ബുക്കില്‍ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല. ഇപ്പോള്‍ ടിപ്പര്‍ ഉപയോഗിക്കുന്നത് മനുവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ബന്ധപ്പെട്ടു. ഇയാള്‍ ഒളിവില്‍ പോയി.

സംഭവം നടക്കുമ്പോള്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നതായി മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എടുത്തപ്പോള്‍ വ്യക്തമായിരുന്നു. പിന്നീടാണ് ഒന്നാം പ്രതിയായ ഡ്രൈവര്‍ പിടിയിലായത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി നോക്കുകയാണ് ബിച്ചു. കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം തുടരുകയാണ്. ബിച്ചുവിനെ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…