
പത്തനംതിട്ട: കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും നവ കേരള സദസ്സിൽ പങ്കെടുക്കാനെത്തി. നവകേരള സദസിൽ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോൺഗ്രസിൽ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ഇരുവരും നടപടി നേരിട്ടിരുന്നു. കോൺഗ്രസിന്റെ ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് ഇരു നേതാക്കളും നവകേരള സദസ്സിൽ എത്തിയത്. ഇരുവരെയും സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയ ഭാനു പ്രതികരിച്ചു.
പത്തനംതിട്ടയിലെ നവകേരള സദസിൽ രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ക്ഷണം ലഭിച്ചങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ മന്ത്രി വീണാ ജോർജും സർക്കാർ പ്രതിനിധികളും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം.