
ചിറ്റാർ: പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് പ്രവാസികൾ ചിറ്റാറിൽ കൂറ്റൻ ബലൂൺ സ്ഥാപിച്ചു. യുഎഇയിലെ ചിറ്റാർകാരുടെ കൂട്ടായ്മയായ കെയർ ചിറ്റാർ പ്രവാസി അസോസിയേഷനാണ് മാർക്കറ്റ് ജംഗ്ഷനിൽ പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ഭീമൻ ബലൂൺ സ്ഥാപിച്ചത്. ഡിസംബർ 31ന് രാത്രി ചിറ്റാറിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ബലൂൺ ഉയർത്തിയത്.
12 X12 ഫിറ്റ് വലിപ്പമുള്ള ബലൂൺ ഡൽഹി ആസ്ഥാനമായുള്ള ഗണേഷ് സ്കൈ ബലൂൺസ് ആണ് ഹൈഡ്രജൻ വാതകം നിറച്ച് ഉയർത്തി സ്ഥാപിച്ചത്. വ്യത്യസ്തമായ രീതിയിൽ നാട്ടുകാർക്ക് പുതുവത്സരാശംസകൾ നേരണമെന്ന ആശയത്തോടെയാണ് കൂറ്റൻ ബലൂൺ ഒരുക്കിയതെന്ന് കെയർ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ നോബിൾ കരോട്ടുപാറ, ഷാജി കൂത്താടി പറമ്പിൽ, ഡോ.മനു കുളത്തുങ്കൽ, അനീഷ് ഇടയിലവീട്ടിൽ ,രതീഷ് കൊച്ചുവീട്ടിൽ, നൗഷാദ് കൂത്താടിപറമ്പിൽ, ഡേവിഡ് ജോർജ്, ജോജി തോമസ്, അനു സോജു, മാത്യു നെടുവേലിൽ എന്നിവർ പറഞ്ഞു.