പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പോക്‌സോ കേസ് പ്രതിക്ക് നൂറ്റാണ്ട് തടവ്: ശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതിയുടെ വാഗ്ദാനം

0 second read
Comments Off on പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പോക്‌സോ കേസ് പ്രതിക്ക് നൂറ്റാണ്ട് തടവ്: ശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതിയുടെ വാഗ്ദാനം
0

പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് നൂറ്റാണ്ട് തടവ്. പ്രമാടം കൈതക്കര പാപ്പി മുരുപ്പേല്‍ കോളനിയില്‍ പാലനില്‍ക്കുന്നതില്‍ ബിനുവിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ നൂറ് വര്‍ഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ നാല് വര്‍ഷം അധിക തടവിനും ശിക്ഷ വിധിച്ചു. അന്തിമ ഘട്ടത്തില്‍ ശിക്ഷയെ പറ്റി ചോദിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാന്‍ തയാറാണെന്ന വിചിത്ര വാദവും ഉന്നയിച്ചു.

2020 വര്‍ഷത്തെ മധ്യവേനല്‍ അവധിക്കാലത്താണ് പീഡനം നടന്നത്. അമ്മയുടെ പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുമ്പോഴായിരുന്നു ബിനു പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചത്. സ്വന്തം വീട്ടില്‍ വന്ന അവസരത്തിലും ഇയാള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്തു.

വീട്ടിലേക്ക് മടങ്ങി ദിവസങ്ങള്‍ കഴിഞ്ഞുണ്ടായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ വേളയില്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് വിവരം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മനസിലാക്കിയത്. ആശുപത്രിയില്‍ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക യായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

വിവാഹിതനും ഇരയുടെ പ്രായമുള്ള മകളും ഉള്ള പ്രതിയുടെ ഇരയോടുള്ള വിവാഹ വാഗ്ദാനം ക്രൂരമായ മാനസിക സ്ഥിതിയുടെ ഉദാഹരണമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ. ആര്‍ ലീലാമ്മയായിരുന്നു കേസിന്റെ അന്വേഷണം നടത്തി അന്തിമ ചാര്‍ജ്ജ് കോടതിക്കു സമര്‍പ്പിച്ചത്.

ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിനും പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്തതിനുമുള്ള ശിക്ഷകള്‍ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നും മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍ പ്രതിക്ക് എണ്‍പതു വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാകും.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …