ശബരിമല: കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ക്യൂആര്‍ ബാന്‍ഡ് സംവിധാനവുമായി പോലീസ്

0 second read
Comments Off on ശബരിമല: കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ക്യൂആര്‍ ബാന്‍ഡ് സംവിധാനവുമായി പോലീസ്
0

പത്തനംതിട്ട: തീര്‍ത്ഥാടന കാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വി യുടെ സഹകരണത്തോടെ ക്യൂ ആര്‍ കോഡ് റിസ്റ്റ് ബാന്‍ഡ് സംവിധാനമൊരുക്കി ജില്ലാ പോലീസ്. തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്ന സാഹചര്യങ്ങളില്‍ എത്രയും വേഗം കണ്ടെത്താന്‍ ഉപകരിക്കും വിധം ക്യൂ ആര്‍ കോഡുള്ള റിസ്റ്റ് ബാന്‍ഡ് വൊഡാഫോണ്‍ ഐഡിയ കമ്പനി ജില്ലാ പോലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പുറത്തിറക്കി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് മേധാവിയും വൈസ് പ്രസിഡന്റുമായ ബിനു ജോസിന്റെ സാന്നിധ്യത്തിലാണ് ജില്ലാ പോലീസ് മേധാവി ഇവ പുറത്തിറക്കിയത്.

തീര്‍ത്ഥാടനകാലത്ത് കുട്ടികള്‍ കാണാതാവുന്ന സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ അവരെ അതിവേഗം കണ്ടെത്തി ഉറ്റവരുടെ അടുത്തെത്തിക്കാന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മനസിലാക്കി തീര്‍ത്ഥാടകരെ സുരക്ഷിതരാക്കാന്‍ ക്യുആര്‍ കോഡ് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ബാന്‍ഡുകള്‍ തയാറാക്കിയത് ഏറെ ഉപകാരപ്രദമാണ്. ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം 50 ലക്ഷത്തിലധികം തീര്‍ത്ഥാടകാരാണ് എത്തിയത്, ഇതില്‍ നാലു ലക്ഷത്തോളം കുട്ടികളുണ്ടായിരുന്നു. ഈ സീസണില്‍ ഇതുവരെ 1,60,000 ആണ് കുട്ടികളുടെ എണ്ണം.

കമ്പനിയുടെ സ്റ്റാളുകളില്‍ നിന്നും രക്ഷാകര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുടേയോ മൊബൈല്‍ നമ്പര്‍ നല്‍കി ക്യൂആര്‍ കോഡ് സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ കൈയില്‍ ഇത് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്തുമ്പോള്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വിളിച്ച് രക്ഷിതാക്കളെയോ കുടുംബാംഗങ്ങളെയോ അറിയിച്ച് കുട്ടിയെ കൈമാറാന്‍ സാധിക്കും. തിരക്കില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്താന്‍ റിസ്റ്റ് ബാന്‍ഡ് മാര്‍ഗം ഇപ്പോള്‍ പോലീസ് ഉപയോഗിക്കുന്നുണ്ട്. ഈ സംവിധാനം കുറച്ചുകൂടി ഡിജിറ്റലൈസ് ചെയ്യുകയാണ് ഇതുവഴി. ഇതിനായി കമ്പനി നടത്തുന്ന ശ്രമം സ്വാഗതാര്‍ഹമാണെന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.

വി സുരക്ഷ ക്യുആര്‍ കോഡ് ബാന്‍ഡ്, കൂട്ടം തെറ്റിപ്പോകുന്ന തീര്‍ഥാടകരായ കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറാന്‍ പോലീസിനെ വളരെയധികം സഹായിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം സി ചന്ദ്രശേഖരന്‍, പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് മഹേഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…