
കിടങ്ങന്നൂര്‍: കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കരുണാലയം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട പി.എം.എസ് ഫാമിലി ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറില്‍ നിന്നും കരുണാലയം അമ്മവീട് ചെയര്‍മാന്‍ അബ്ദുള്‍ അസിസ് ഏറ്റുവാങ്ങി.
പുനലൂര്‍ സോമരാജന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി. മോഹനന്‍, ഡിവൈന്‍ കരുണാലയം ഡയറക്ടര്‍ പി.ഐ.ലോനപ്പന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ: ഐ മുഹമ്മദ് റാഫി, മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു എന്നിവര്‍ സംബന്ധിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി വിശിഷ്ട വ്യക്തികളെ ആദരിച്ചു. കിടങ്ങന്നൂര്‍ മാര്‍ത്തോമാ ചര്‍ച്ച് സഹവികാരി റവ: ലിബിന്‍ തോമസ് ക്രിസ്മസ് സന്ദേശം നല്‍കി. കരുണാലയം രക്ഷാധികാരിയും മുന്‍ എം.എല്‍.എ യുമായ മാലേത്ത് സരളാദേവി, കെ. ജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, റവ: രഞ്ജി വര്‍ഗീസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. പ്രദീപ്, കെ.വി.ജയപ്രകാശ്, ജാഫര്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസ് കോട്ടയ്ക്കകത്ത് സംഗീത വിരുന്ന് നയിച്ചു. മീനാക്ഷി പ്രശാന്തിന്റെ നൃത്തം അവതരിപ്പിച്ചു.