സ്വതന്ത്രരായി ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രണ്ടു പേര്‍ രാജി വച്ചു: സ്ഥാനമൊഴിഞ്ഞത് റാന്നിയില്‍ പ്രകാശും മല്ലപ്പുഴശേരിയില്‍ ഉഷാകുമാരിയും

2 second read
Comments Off on സ്വതന്ത്രരായി ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രണ്ടു പേര്‍ രാജി വച്ചു: സ്ഥാനമൊഴിഞ്ഞത് റാന്നിയില്‍ പ്രകാശും മല്ലപ്പുഴശേരിയില്‍ ഉഷാകുമാരിയും
0

പത്തനംതിട്ട: ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ രാജി വച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി എന്നിവരാണ് രാജി വച്ചത്. രണ്ടു പേരും സ്വതന്ത്രരായി വിജയിച്ചവരാണ്. റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചതോടെ ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് രാജി. മല്ലപ്പുഴശേരിയില്‍ ഇടതു മുന്നണിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഉഷാകുമാരിയുടെ രാജി. പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ മല്ലപ്പുഴശേരിയില്‍ വൈസ് പ്രസിഡന്റ് പ്രദീപ്കുമാറും അപ്രതീക്ഷിതമായി രാജി വച്ചു.

പുതുശേരിമല വാര്‍ഡിലെ വിജയത്തോടെ  എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ യു.ഡി.എഫ്,ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായ റാന്നിയിലെ കെ.ആര്‍ പ്രകാശ് രാജി വെച്ചത്. അവിശ്വാസം വരുന്നതിനു മുമ്പേ രാജി സമര്‍പ്പിക്കുകയായിരുന്നു. 13 അംഗ കമ്മിറ്റിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യുഡിഎഫ് 5 , എല്‍ഡിഎഫ് 5, ബിജെപി 2, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. കേരള കോണ്‍ഗ്രസ് (എം)ലെ ശോഭ ചാര്‍ളിയാണ് തുടക്കത്തില്‍ പ്രസിഡന്റായത്. സ്വതന്ത്രന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ സിന്ധു സഞ്ജയനും വൈസ് പ്രസിഡന്റായി. പിന്നാലെ കേരള കോണ്‍ഗ്രസ് അംഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം കൂടിയത് വന്‍ ചര്‍ച്ചയായിരുന്നു.

ഇതോടെ എല്‍ഡിഎഫിന് 6 അംഗങ്ങളുടെ പിന്തുണയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിലെ 4 അംഗങ്ങളും സ്വതന്ത്രനും ചേര്‍ന്ന് ശോഭ ചാര്‍ളിക്കെതിരെ അവിശ്വാസത്തിനു നോട്ടിസ് നല്‍കി. ബിജെപി പിന്തുണയില്‍ ഭരിക്കുന്നതിനെതിരെ എല്‍.ഡി.എഫില്‍ പ്രതിഷേധം  ഉയര്‍ന്നതോടെ സ്ഥാനം രാജിവക്കുകയായിരുന്നു.
പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായ കെ. ആര്‍.പ്രകാശ് പ്രസിഡന്റായത്. ബി.ജെപി അംഗങ്ങള്‍ വിപ്പു ലംഘിച്ചതായി ആരോപിച്ച് നേതൃത്വം തെരഞ്ഞെടുപ്പു കമ്മിഷനില്‍ കേസ് നല്‍കിയിരുന്നു ഇതോടെ ബി ജെപി അംഗം എ.എസ്.വിനോദ് രാജിവച്ചു. നിലവിലെ ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ അജിമോനാണ് വിജയിച്ചത്.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷത്തിനു 7 പേരുടെ പിന്തുണ വേണം.

ഇടതു മുന്നണിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് മൂന്ന് വര്‍ഷത്തോളം മല്ലപ്പുഴശേരിയില്‍ പ്രസിഡന്റായിരുന്ന സ്വതന്ത്രാംഗം എസ്. ഉഷാകുമാരി രാജി വച്ചത്. വൈസ് പ്രസിഡന്റ് പ്രദീപ് കുമാറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്നു പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗം കൂടിയായ പ്രദീപ് പറയുന്നു. മല്ലപ്പുഴശേരിയില്‍ ഇടത് മുന്നണിയില്‍ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.എല്‍.ഡി.എഫില്‍ സി.പി.ഐക്കാണ് ഇനിയുള്ള രണ്ട് വര്‍ഷം പ്രസിഡന്റ് പദവി ലഭിക്കുക. ഇടത് മുന്നണിയില്‍ സി.പി.എം-നാല്, സി.പി.ഐ-രണ്ട്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. പ്രതിപക്ഷത്ത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും മൂന്ന് അംഗങ്ങള്‍ വീതമാണുള്ളത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് തന്നെ ആയിരിക്കും. സജീവ് ഭാസ്‌കര്‍, അമല്‍ സത്യന്‍, വത്സല വാസു എന്നിവരാണ് സി.പി.എം അംഗങ്ങള്‍. പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായതിനാല്‍ പാര്‍ട്ടി തീരുമാനം നിര്‍ണായകമാണ്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…