അടൂര്‍ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു: മഞ്ജു വാരിയര്‍ ഉദ്ഘാടനം ചെയ്തു

0 second read
Comments Off on അടൂര്‍ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു: മഞ്ജു വാരിയര്‍ ഉദ്ഘാടനം ചെയ്തു
0

അടൂര്‍: ലൈഫ് ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം നടി മഞ്ജുവാരിയര്‍ ഉദ്ഘാടനം ചെയ്തു. നാടിന് നല്ല ഹൃദയം സമ്മാനിക്കാന്‍ അടൂര്‍ ലൈഫ് ലൈന്‍ എടുത്തിരിക്കുന്ന ഹൃദയാരോഗ്യ സംരക്ഷണ സംവിധാനം മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് മഞ്ജു വാരിയര്‍ ആശംസിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാകുന്നത്.

ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിക്ക് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായ രണ്ട് കാത്ത് ലാബുകളുള്ള ആരോഗ്യകേന്ദ്രമാണ് ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്. ഹൃദയാഘാതം നേരിടാന്‍ 24 മണിക്കൂറും എമര്‍ജന്‍സി പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം ആശുപത്രിയിലുണ്ട്. കേരളത്തിലെ ഏറ്റവും ആധുനികമായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി സംവിധാനവും ഇവിടെയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണറി (ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി) സൗകര്യവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് ഹൃദ്രോഗ ഓപ്പറേഷന്‍ തിയേറ്ററോടു കൂടിയാണ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം.

കട്ടപിടിച്ച രക്തം വലിച്ചു കളയാനുള്ള ഹൈഡെഫനിഷന്‍ ഇന്‍ട്രാ വാസ്‌കുലര്‍ അള്‍ട്രാസൗണ്ട്, ജീവന്‍ രക്ഷിക്കാനുള്ള എമര്‍ജന്‍സി ഓട്ടോമാറ്റിക് സി.പി.ആര്‍. മെഷീന്‍, ത്രീഡി,ഫോര്‍ ഡി ശേ ഷിയുള്ള മൂന്ന് എക്കോ കാര്‍ഡിയോഗ്രാഫി മെഷീനുകള്‍, മൂന്ന് ടെസ്ല കാര്‍ഡിയാക് എം.ആര്‍.ഐ., 128 സ്ലൈസ് കാര്‍ഡിയാക് കൊറോണറി ആന്‍ജി യോഗ്രാഫി, പ്രിവന്റീവ് കാര്‍ഡിയോളജി, കാര്‍ഡിയോ ഒബ്സ്റ്റട്രിക്‌സ്, കാര്‍ഡിയോ ഓങ്കോളജി കെയര്‍ എന്നിവയും അടൂര്‍ ലൈഫ് ലൈനില്‍ ക്രമീകരിച്ചിട്ടുണ്ട്. ലൈഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.എസ്.പാപ്പച്ചന്‍, കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.സാജന്‍ അഹമ്മദ്, കാര്‍ഡിയാക് സര്‍ജറി വിഭാഗം തലവന്‍ ഡോ.രാജഗോപാല്‍, ഡോ.സിറിയക് പാപ്പച്ചന്‍, ഡോ.മാത്യൂസ് ജോണ്‍, ഡെയ്‌സി പാപ്പച്ചന്‍, ഡോ .ഫിലിപ്പ് മാമ്മന്‍, ഡോ.ബി.പ്രസന്നകുമാരി, ജോര്‍ജ് ചാക്കച്ചേരി, വി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…