
ശബരിമല: പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി
ലോ ഫ്ളോര്‍ ബസിന്റെ എഞ്ചിന് ഭാഗത്ത് തീപിടിച്ചു. രാവിലെ 8.30 നാണ് സംഭവം. യൂടേണ്‍ ഭാഗത്ത് കിടന്ന ബസ് തീര്‍ഥാടകരെ കയറ്റാനായി മുന്നോട്ട് എടുത്തപ്പോഴാണ് പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. സ്റ്റാര്‍ട്ടര്‍ ജാമായതിനെ തുടര്‍ന്ന് ആണ് തീപിടിച്ചത്. നിലയ്ക്കല്‍ നിന്നും പമ്പയില്‍ തീര്‍ഥാടകരെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന ബസില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമെ ഉണ്ടായിരുന്നുള്ളൂ.