വണ്ടന്മേട്: അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ മര്‍ദ്ദിച്ച അമ്മയുടെ കാമുകനെ വണ്ടന്മേട് പോലീസ് അറസ്റ്റു ചെയ്തു. അണക്കര പുത്തന്‍പുരക്കല്‍ അജിത്ത് ആണ് പിടിയിലായത്.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ്.സംഭവം. അണക്കരയില്‍ പതിനാറുകാരനുംഅമ്മയും താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് അജിത് കുട്ടിയെ മര്‍ദ്ദിച്ചത്.
ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് അജിത്തുംപതിനാറുകാരന്റെ അമ്മയും അടുപ്പത്തിലായിരുന്നു.ഇടക്കിടെ ഇവരുടെവീട്ടില്‍ ഇയാളെത്താറുണ്ടായിരുന്നു. കുട്ടി അടുത്തയിടെ ഇത് പലതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം പതിനാറുകാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് കുട്ടിയെ മര്‍ദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി വണ്ടന്മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വണ്ടന്‍മേട് സബ് ഇന്‍സ്‌പെക്ടര്‍ എബി പി മാത്യുവിന്റെ നേതൃത്വത്തില്‍ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.