കോന്നി: മൃഗവേട്ട നടത്തിയതിന് ഒളിവിലായിരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പുറമല പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടിയാണ് അറസ്റ്റിലായത്. തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ബി ഡിവിഷനില്‍ വന്യജീവിയെ വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാളുടെ വീട്ടില്‍ നിന്ന് നാടന്‍ തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
തണ്ണിത്തോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചു സ്‌ഫോടകവസ്തുക്കളും തോക്കും ഉപയോഗിച്ച് വന്യജീവികളെ വേട്ടയാടി വന്‍തോതില്‍ ഇറച്ചി വ്യാപാരം നടത്തി വരികയായിരുന്നു മാത്തുക്കുട്ടി. ഇങ്ങനെ ശേഖരിച്ച ഇറച്ചിയുമായി വരവേ കഴിഞ്ഞ 16 ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
കേസിന്റെ തുടരന്വേഷണ വേളയിലാണ് പ്ലാന്റേഷനോട് ചേര്‍ന്നുള്ള ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തത്. വന്യജീവികളെ വേട്ടയാടാന്‍ വച്ചിട്ടുള്ള പടക്കവും കണ്ടെടുത്തു. മൂന്നു കാട്ടാനകള്‍ അടുത്തിടെ തണ്ണിത്തോട്, തേക്കുതോട് ഭാഗങ്ങളില്‍ ചരിഞ്ഞിരുന്നു. ഈ കേസിലെ മറ്റു രണ്ടു പ്രതികളായ സോമരാജനും ഹരീഷും റിമാന്‍ഡിലാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 31 വരെ റിമാന്‍ഡ് ചെയ്തു.