
ഓമല്ലൂര്‍: ഉച്ചഭക്ഷണത്തിന് തോരന്‍ വയ്ക്കാന്‍ വേണ്ടി സ്കൂള്‍ വളപ്പിലെ പപ്പായ മരത്തില്‍ നിന്ന് പറിച്ച് മുറിച്ച പപ്പായയ്ക്കുള്ളില് മറ്റൊരെണ്ണം കണ്ട് അധ്യാപകരും കുട്ടികളും അത്ഭുതം കൂറി. ഓമല്ലൂര്‍ സിഎംഎസ് എല്‍പിഎസില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെയാണ് ഗര്‍ഭിണിയായ പപ്പായ കിട്ടിയത്. പപ്പായയുടെ തൊലി കളഞ്ഞ ശേഷം ഉച്ചഭക്ഷണം തയാറാക്കുന്ന വല്‍സമ്മ ബാബു ഇത് മുറിച്ചപ്പോഴാണ് ഉള്ളില്‍ അല്പം വലിപ്പം കുറഞ്ഞ് അതേ ആകൃതിയില്‍ മറ്റൊരു പപ്പായ കൂടി കണ്ടത്. ഉടന്‍ തന്നെ കുട്ടികളെയും അധ്യാപകരെയും കാണിച്ചു. പ്രകൃതിയുടെ മായാജാലം കണ്ട് കുട്ടികള്‍ അത്ഭുതപ്പെട്ടു. കൂടുതല്‍ പേര്‍ക്ക് കാണുന്നതിനായി പപ്പായ സ്കൂളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.