വി.ഡി. സതീശന്റെ യോഗത്തില്‍ പങ്കെടുത്തില്ല: പത്തനംതിട്ടയില്‍ 15 ഡിസിസി ഭാരവാഹികള്‍ക്കും 18 മണ്ഡലം പ്രസിഡന്റുമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്‌

0 second read
Comments Off on വി.ഡി. സതീശന്റെ യോഗത്തില്‍ പങ്കെടുത്തില്ല: പത്തനംതിട്ടയില്‍ 15 ഡിസിസി ഭാരവാഹികള്‍ക്കും 18 മണ്ഡലം പ്രസിഡന്റുമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്‌
0

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുത്ത ഡി.സി.സി നേതൃയോഗത്തില്‍ നിന്ന് വിട്ടു നിന്ന 15 ഡി.സി.സി ഭാരവാഹികള്‍ക്കും 18 മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഡി.സി.സി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വി.ഡി. സതീശന്റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സതീശന്റെ സാന്നിദ്ധ്യത്തിന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാന്‍ തിരുവല്ലയില്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്ന പതിനഞ്ച് ഡി.സി.സി ഭാരവാഹികള്‍ പതിനെട്ട് മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ക്കാണ് കെ.പി.സി.സി നിര്‍ദ്ദേശമനുസരിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ചേര്‍ന്ന വളരെ പ്രാധാന്യമുള്ള യോഗത്തില്‍ മതിയായ കാരണം മുന്‍കൂട്ടി അറിയിക്കാതെ വിട്ടു നിന്ന സാഹചര്യം കത്ത് ലഭിച്ച് ഏഴുദിവസത്തിനകം ബോധിപ്പിക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതിയായ കാരണം ബോദ്ധ്യപ്പെട്ടില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സാധാരണ ഡി.സി.സി നേതൃയോഗം പത്തനംതിട്ടയില്‍ രാജീവ് ഭവനിലാണ് ചേരാറുള്ളത്. ഇത്തവണ അത് തിരുവല്ലയിലേക്ക് മാറ്റുകയായിരുന്നു. ചിലര്‍ അവിടെ വരെ പോകാനുള്ള മടി കൊണ്ടാണ് വിട്ടു നിന്നതത്രേ. മറ്റു ചിലര്‍ നേതൃത്വവുമായുള്ള അകല്‍ച്ചയുടെ ഭാഗമായിട്ടാണ് യോഗം ബഹിഷ്‌കരിച്ചത്. അംഗസംഖ്യ കുറഞ്ഞത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് അറിയുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…