പെരുന്തേനരുവി വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങി മരിച്ചു

0 second read
Comments Off on പെരുന്തേനരുവി വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങി മരിച്ചു
0

റാന്നി: വെച്ചൂച്ചിറ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയയാള്‍ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി(55) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗം സംഘത്തിനൊപ്പമാണ് ഷാജി എത്തിയത്. വെള്ളച്ചാട്ടത്തിന് മുകളിലായുള്ള വാട്ടര്‍ അതോറിറ്റിയുടെ ഗ്യാലറിക്കു സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. നാട്ടുകാരെത്തി കരയ്‌ക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെച്ചൂച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍,എസ്.ഐ സായിസേനന്‍ എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…