അടൂര്‍: കാറിടിച്ച് ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്നു. വടക്കടത്ത് കാവിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇന്‍സുലേറ്റഡ് ട്രക്കില്‍ അമിത വേഗതയില്‍ എത്തിയ ബ്രസ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ ഡീസല്‍ ടാങ്ക് പൊട്ടി അപകടാവസ്ഥയില്‍ റോഡിലേക്ക് ഒഴുകുകയും ചെയ്തു. അഗ്നിശമന സേനയെത്തി ഡീസല്‍ നീക്കംചെയ്ത് അറക്കപ്പൊടി വിതറിയും വെള്ളം പമ്പ് ചെയ്തു റോഡിലെ അപകടാവസ്ഥ ഒഴിവാക്കി.