തിരുപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമണം: ന്യൂസ് 7 ലേഖകനെ ഓടിച്ചിട്ട് വെട്ടി: തേനി ജില്ലാ പ്രസ് ക്ലബ് പ്രതിഷേധിച്ചു

0 second read
Comments Off on തിരുപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമണം: ന്യൂസ് 7 ലേഖകനെ ഓടിച്ചിട്ട് വെട്ടി: തേനി ജില്ലാ പ്രസ് ക്ലബ് പ്രതിഷേധിച്ചു
0

തേനി (തമിഴ്‌നാട്): തിരുപ്പൂരില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം. ന്യൂസ് 7 ലേഖകന്‍ നേസ പ്രഭുവിനെ അജ്ഞാത സംഘം ഓടിച്ചിട്ട് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെയും ബാറുകളിലെയും ക്രമക്കേടുകള്‍ സംബന്ധിച്ച് നേസപ്രഭു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒമ്പത് ബാറുകള്‍ പൂട്ടുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാകാം അക്രമണത്തിന് പിന്നിലെന്നാണ് സംശയം. ലോകത്തോട് സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നിടത്തേക്ക് മാധ്യമസ്വാതന്ത്ര്യം പാതാളത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് തേനി ജില്ലാ പ്രസ് ക്ലബ് അറിയിച്ചു.

തനിക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേസപ്രഭു പലതവണ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അക്രമി സംഘം വളഞ്ഞപ്പോഴും അദ്ദേഹം സഹായത്തിനായി പൊലീസിനെ വിളിച്ചിരുന്നു. പോലീസിന്റെ നിരുത്തരവാദിത്തം മൂലമാണ് മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണം. തമിഴ്‌നാട്ടിലെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ആണ്ടവര്‍ സെല്‍വകുമാ,ര്‍ സെക്രട്ടറി കെ.രാധാകൃഷണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…