ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

0 second read
Comments Off on ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
0

വണ്ടന്‍മേട്: ഏഴുവയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്‌കനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റു ചെയ്തു. മാലി പോസ്റ്റ് ഓഫീസിന് സമീപം രാമസിക്കുന്ന മണിവര്‍ണനെ (55) യാണ് വണ്ടന്‍മേട് എസ്.എച്ച്.ഓ അരുണ്‍ നാരായണന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. എബി പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ക്രിസ്മസ് അവധിക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി പീഡന വിവരം സ്‌കൂള്‍ അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് വന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ നിരവധി മോഷണ,അബ്കാരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…