പത്ത് ചെയിന്‍ മേഖലയില്‍ വീട് വയ്ക്കാന്‍ പെര്‍മിറ്റില്ല: പക്ഷേ, പഞ്ചായത്ത് കെഎസ്ഇബിയുടെ ഭൂമി കൈയേറി നിര്‍മാണം നടത്തും

0 second read
Comments Off on പത്ത് ചെയിന്‍ മേഖലയില്‍ വീട് വയ്ക്കാന്‍ പെര്‍മിറ്റില്ല: പക്ഷേ, പഞ്ചായത്ത് കെഎസ്ഇബിയുടെ ഭൂമി കൈയേറി നിര്‍മാണം നടത്തും
0

ഇടുക്കി: ജല സംഭരണിയുടെ പത്ത് ചെയിന്‍ മേഖലയില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ പെര്‍മിറ്റ് നല്കുന്നില്ല. അഥവാ വീട് വച്ചാല്‍ കെട്ടിട നമ്പറും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റു പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള ഭൂമി കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു:

ഇടുക്കി താലൂക്കില്‍ കാഞ്ചിയാര്‍ വില്ലേജില്‍ വെള്ളിലാങ്കണ്ടം കുഴല്‍ പാലത്തിനു സമീപം കട്ടപ്പന-കുട്ടിക്കാനം റോഡിനു വലതു ഭാഗത്തായിട്ടാണ് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സും കംഫര്‍ട്ട് സ്‌റ്റേഷനും നിര്‍മ്മിച്ചിട്ടുള്ളത്. ഈ നിര്‍മ്മിതി സ്ഥിതി ചെയ്യുന്നത് കാഞ്ചിയാര്‍ വില്ലേജില്‍ ബ്ലോക്ക് 63ല്‍ സര്‍വേ നമ്പര്‍ രണ്ടില്‍ പഴയത് 66/3 ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയിലാണ്. കൂടാതെ ഇടുക്കി ജലസംഭരണിയുടെ മൂന്ന് ചെയിന്‍ മേഖലയിലുമാണ്. അടിസ്ഥാന നികുതി രജിസ്റ്റര്‍ (ബിടിഎസ്) പ്രകാരം ഈ ഭൂമി സര്‍ക്കാര്‍ ഇടുക്കി പദ്ധതി പ്രദേശം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇവിടുത്തെ നിര്‍മ്മിതിക്ക് എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി കോടതിയെ അറിയിച്ചിട്ടുള്ളത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍മ്മിതി പൊളിച്ചു മാറ്റുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ടതാണെന്നും അവര്‍ പറയുന്നു.

എന്നാല്‍, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകളിലെ പത്തുചെയിന്‍ പ്രദേശത്തെ പട്ടയ വസ്തുക്കളില്‍ റീസര്‍വേ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. ഈ വില്ലേജ് ഓഫിസുകളിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ ഇടുക്കി പദ്ധതി പ്രദേശമെന്ന് റിമാര്‍ക്‌സില്‍ രേഖപ്പെടുത്തിയിരുന്നതിനാല്‍ മേഖലയിലെ പട്ടയ ഉടമകള്‍ക്ക് കരം അടക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പരാതി വ്യാപകമായതോടെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക തണ്ടപ്പേര്‍ ബുക്കില്‍ ചേര്‍ത്ത് കരം സ്വീകരിക്കാന്‍ 2017 ഫെബ്രുവരി 19ന് കലക്ടര്‍ ഉത്തരവായിരുന്നു.

ഇത്തരത്തില്‍ കരം അടച്ചുവരുന്നവരുടെ ഭൂമി റീസര്‍വേ നടത്തുന്നതിന് അപേക്ഷ സ്വീകരിക്കാന്‍ 2020 ഫെബ്രുവരി 15ന് കലക്ടര്‍ വീണ്ടും ഉത്തരവിറക്കിയിരുന്നു. പത്തുചെയിന്‍ പ്രദേശത്തെ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. തുടര്‍നടപടിക്കായി കലക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല.

സര്‍ക്കാര്‍ സേവന വകുപ്പുകള്‍ തമ്മില്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ ചുവടെ ചേര്‍ത്തിട്ടുള്ള ചട്ടങ്ങള്‍ പാലിക്കണം. ഇതൊന്നും കാഞ്ചിയാര്‍ പഞ്ചായത്ത് പാലിച്ചിട്ടില്ല.

ഭൂമി ആവശ്യമുള്ള വകുപ്പ് മേധാവി, നിശ്ചിത മാതൃകയിലെ അര്‍ത്ഥനാ പത്രത്തോടൊപ്പം ഗവണ്‍മെന്റില്‍ നിന്നുള്ള ഭരണാനുമതി, പ്രൊജക്ട് റിപ്പോര്‍ട്ട് ടി പദ്ധതിയ്ക്കായി അനുവദിച്ച ഫണ്ടിന്റെ വിവരം എന്നിവ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതും, ആയത് പരിശോധിച്ച് ആവശ്യപ്പെട്ടിരിക്കുന്ന കൈമാറുന്നതിന് മറ്റേതെങ്കിലും വകുപ്പുകളുടെ കൈവശത്തിലുള്ളതാണ് എങ്കില്‍ ഈ വകുപ്പുകളുടെ എന്‍ ഒ സി സഹിതമുള്ള പ്രസ്തുത റിക്വിസിഷനിലെ ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ (മഹസര്‍, സ്‌കെച്ച്, വിലനിര്‍ണ്ണയ സ്‌റ്റേറ്റ്‌മെന്റ്) തഹസീല്‍ദാരില്‍ നിന്നും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുഖാന്തിരം ലഭ്യമാക്കി
ജില്ലാ കലക്ടര്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം ജില്ലാ കലക്ടര്‍ ഭൂമി കൈമാറ്റ ശുപാര്‍ശ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സമര്‍പ്പിക്കണം. ചട്ട വിധേയമായി കൈമാറുന്നതിനുള്ള മുഖേന സര്‍ക്കാരിന് സര്‍ക്കാര്‍ അനുമതിയ്ക്ക് വകുപ്പുകള്‍ക്ക് ഉത്തരവ് അനുവദിക്കുന്നതുമാണ് നിലവിലെ സംവിധാനം.സേവന വകുപ്പുകള്‍ക്ക് ഭൂമി കൈമാറുന്നതിന് ജില്ലാ ജില്ലാ കലക്ടര്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയില്‍ 10 സെന്റ് വരെയും മുനിസിപ്പാലിറ്റിയില്‍ 25 സെന്റ് വരെയും പഞ്ചായത്തു പരിധിയില്‍ 50 സെന്റ് വരെയുമാണ് വകുപ്പുകള്‍ക്ക് കൈമാറുന്നതിന് ജില്ലാ കലക്ടര്‍ക്ക് അനുവാദമുള്ളു.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…