എം.സി റോഡില്‍ ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു: ഇടിച്ച വാഹനം കണ്ടെത്താനായില്ല

0 second read
Comments Off on എം.സി റോഡില്‍ ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു: ഇടിച്ച വാഹനം കണ്ടെത്താനായില്ല
0

അടൂര്‍: എം.സി.റോഡില്‍ ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. ഓട്ടോറിക്ഷ ഇടിച്ചതെന്ന് സംശയം. ഇടിച്ച വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. പന്നിവിഴ ഗിരീഷ് ഭവനത്തില്‍ ഉണ്ണികൃഷ്ണന്റേയും സുനിതയുടേയും മകന്‍ കെ.യു.കാര്‍ത്തിക്( നന്ദു18) ആണ് മരിച്ചത്.

കൈതപ്പറമ്പ് കെ.വി.വി.എസിലെ ബിരുദ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ന് നെല്ലിമൂട്ടില്‍പ്പടിയിലാണ് അപകടം. ബൈക്ക് മറിഞ്ഞ് ഗുരുതരമായ പരുക്കേറ്റ നിലയില്‍ കാര്‍ത്തിക്കിനെ അതു വഴി വന്ന ബൈക്ക് യാത്രികനാണ് കണ്ടത്. അപകട വിവരം പോലീസില്‍ അറിയിച്ചതിന് ശേഷം ഇദ്ദേഹം തന്നെ അതു വഴി വന്ന ഒരു വാഹനത്തില്‍ കാര്‍ത്തിക്കിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സംഭവ സ്ഥലത്തു നടന്ന പരിശോധനയില്‍ ഒട്ടോറിക്ഷയുടെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. ഓട്ടോറിക്ഷ ബെക്കില്‍ തട്ടിയതാകാം അപകട കാരണമെന്നാണ് പോലീസ് നിലവില്‍ കരുതുന്നത്. ഓട്ടോറിക്ഷ കണ്ടെത്താനായിട്ടുള്ള അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…