റബര്‍ മരം ഒടിഞ്ഞ് സ്‌കൂട്ടറിന് മുകളില്‍ വീണു: സംസാരശേഷിയില്ലാത്ത ദമ്പതികള്‍ക്ക് പരുക്ക്

1 second read
Comments Off on റബര്‍ മരം ഒടിഞ്ഞ് സ്‌കൂട്ടറിന് മുകളില്‍ വീണു: സംസാരശേഷിയില്ലാത്ത ദമ്പതികള്‍ക്ക് പരുക്ക്
0

കൊടുമണ്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. രണ്ടു പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച വൈകിട്ട് 5.45 ന് ഒറ്റത്തേക്ക് പിള്ളേര് മുക്കിന് സമീപമാണ് സംഭവം. മുറിഞ്ഞകല്‍ പുഷ്പമംഗലത്ത് ശിശുപാലന്‍, ഭാര്യ ബിന്ദു എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്കാണ് റബര്‍മരം ഒടിഞ്ഞ് വീണത്. ഇരുവരും സംസാരശേഷി ഇല്ലാത്തവരാണ്. മകളുടെ വിവാഹം വ്യാഴാഴ്ചയാണ് .

ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിന് അടൂരില്‍ പോയ ശേഷം തിരികെ ചന്ദനപ്പള്ളി കൂടല്‍ റോഡ് വഴി വീട്ടിലേക്ക് പോകവെയാണ് സംഭവം. ഇതു വഴിയുള്ള ഗതാഗതവും ഇതോടെ ഏറെ നേരം തടസപ്പെട്ടു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നില്‍ക്കുന്ന മരമാണ് വീണത്. പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് അടൂരിലെ ആശുപത്രിയിലാക്കി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നിരവധി റബര്‍ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.

 

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…